mehandi new

എം എം പി എഫ് ഒരുക്കുന്ന മധുരിക്കും ഓർമകൾ ഫാമിലി മ്യൂസിക്കൽ ഇവന്റ് ജനുവരി 18 ന് – പോസ്റ്റർ പ്രകാശനം ചെയ്തു

fairy tale

ഷാർജ : മണത്തല മഹല്ല് പ്രവാസി ഫോറത്തിന്റെ (എം എം പി എഫ് ) നേതൃത്വത്തിൽ അരങ്ങേറുന്ന മധുരിക്കും ഓർമകൾ എന്ന ഫാമിലി മ്യൂസിക്കൽ ഇവന്റിന്റെ  ഔദ്യോഗിക പോസ്റ്റർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്ങര നിർവഹിച്ചു എം എം പി എഫ് പ്രസിഡന്റ് ഡോ. ടി പി ഫൈസൽ അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രകാശ്,  ട്രഷറർ ഷാജി ജോൺ, പ്രോഗ്രാം കൺവീനർ ഷാജഹാൻ സിങ്കം,  എം എം പി എഫ് വൈസ് പ്രസിഡന്റ് അബൂബക്കർ, ജോയിന്റ് ട്രഷറർ അൻവർ ഹുസൈൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ, എം എം പി എഫ് ഭാരവാഹികൾ, മറ്റു സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു. 

planet fashion

2025 ജനുവരി 18 ശനിയാഴ്ച വൈകീട്ട് 07  മണിക്ക് മധുര സ്മരണ ഉണർത്തുന്ന സംഗീത സായാഹ്നം ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ അരങ്ങേറും. 

Macare 25 mar

Comments are closed.