ഗുരുവായൂർ തെരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്ത് നൽകിയ ഹർജിയിൽ നോട്ടീസ് അയക്കാൻ ഉത്തരവ്

കൊച്ചി: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്തുകൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി സി.എച്ച്. റഷീദ് സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ ബന്ധപ്പെട്ട എല്ലാ എതിർകക്ഷികൾക്കും നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക്, യൂട്യൂബ്, ഗൂഗിൾ ഡ്രൈവ് തുടങ്ങിയ ഡിജിറ്റൽ-സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങൾ (contents) നീക്കം ചെയ്യാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന ഹർജിക്കാരന്റെ ഇടക്കാല അപേക്ഷയും ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. തെളിവുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഈ ഇടപെടൽ.കേസിലെ തുടർനടപടികൾക്കായി ഹർജി ഒക്ടോബർ അവസാന വാരം കോടതി വീണ്ടും പരിഗണിക്കും.




Comments are closed.