mehandi banner desktop
Chavakkad online

മിസ്റ്റർ ഇന്ത്യ സെക്കന്റ് റണ്ണറപ്പ് നിമേഷ് മരിച്ച നിലയിൽ

Ft

ഗുരുവായൂർ : മിസ്റ്റർ ഇന്ത്യ സെക്കന്റ് റണ്ണറപ്പ് നിമേഷിനെ (36) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം. ബോഡി ബിൽഡറും പേഴ്സണൽ ഫിറ്റ്നസ് ട്രൈനറുമായ ഗുരുവായൂർ എടപ്പുള്ളി സ്വദേശിയായ നിമേഷിനെ വീട്ടിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Jan oushadi

മൃതദേഹം മുതുവട്ടൂർ രാജാ ആശുപത്രി മോർച്ചറിയിൽ.
ഭാര്യ : സ്വപ്ന. മക്കൾ : അഭിമന്യു, ആദി.

Comments are closed.