എം.എസ്.എഫ് ജില്ലാ സമ്മേളനം – ചായ മക്കാനി സംഘടിപ്പിച്ചു

ചാവക്കാട്: ഐക്യം അതിജീവനം അഭിമാനം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ചാവക്കാട് വെച്ച് ജൂലൈ 05 ശനിയാഴ്ച നടക്കുന്ന എം.എസ്.എഫ് തൃശ്ശൂർ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രചരണത്തിന്റെ ഭാഗമായി ചായ മക്കാനി സംഘടിപ്പിച്ചു. ഷാർജ കെഎംസിസി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് ആർ.ഒ ഇസ്മായിൽ ഉദ്ഘാടനം നിർവഹിച്ചു.എം.എസ്. എഫ് മുനിസിപ്പൽ പ്രസിഡന്റ് ദാവുദുൽ ഹക്കീം അധ്യ ക്ഷത വഹിച്ചു.

ജില്ലാ സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി മെഹന്തി ഫെസ്റ്റും സംഘടിപ്പിച്ചിരുന്നു. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ ആർ വി അബ്‌ദുറഹീം, സെക്രട്ടറി അഡ്വ മുഹമ്മദ് ഗസാലി, ലത്തീഫ് പാലയൂർ, മുനിസിപ്പൽ പ്രസിഡന്റ് ഫൈസൽ കാണാമ്പുള്ളി, ജനറൽ സെക്രട്ടറി പി എം അനസ്, എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി സബാഹ് താഴത്ത്, വി മിദ്‌ലാജ്, എ കെ അനസ്, എൻ കെ റഹീം, കുഞ്ഞീൻ ഹാജി, മിൻഹാജ് അസ്‌ലം തുടങ്ങിയവർ സംസാരിച്ചു. മുനിസിപ്പൽ ജനറൽ സെക്രട്ടറി ഹൈഫ സ്വാഗതവും, ട്രഷറർ സിയാൻ മാളിയേക്കൽ നന്ദിയും പറഞ്ഞു.

Comments are closed.