എം എസ് എഫ് ജില്ലാ സമ്മേളനം ഹാരിസ് ബീരാൻ എം പി ഉദ്ഘാടനം ചെയ്തു

ചാവക്കാട് : ഐക്യം അതിജീവനം അഭിമാനം എന്ന പ്രമേയത്തിൽ എം എസ് എഫ് സംഘടിപ്പിച്ച ജില്ലാ സമ്മേളനം ഹാരിസ് ബീരാൻ എം പി ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആരിഫ് പാലയൂർ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന പ്രസിഡന്റ് പി കെ നവാസ് പ്രമേയ പ്രഭാഷണം നടത്തി.

സംസ്ഥാന സെക്രട്ടറിമാരായ കെ.ടി റൗഫ്, എസ് എ അൽറെസിൻ, സംസ്ഥാന ട്രഷറർ അസ്ഹർ പെരുമുക്ക് മുസ്‌ലിം ലീഗ് സംസ്‌ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ്, സംസ്‌ഥാന സെക്രട്ടറി പി.എം സാദിക്കലി, ജില്ലാ പ്രസിഡന്റും സ്വാഗത സംഘം ചെയർമാനുമായ സി എ മുഹമ്മദ് റഷീദ്, ജില്ലാ ജനറൽ സെക്രട്ടറി പി എം അമീർ, ജില്ലാ ട്രഷറർ ആർ വി അബ്ദുറഹീം, ജില്ലാ സെക്രട്ടറി ആർ എ മനാഫ്, ഗുരുവായൂർ നിയോജക മണ്‌ഡലം പ്രസിഡന്റ് ആർ.പി ബഷീർ, എം വൈ എൽ ജില്ലാ പ്രസിഡന്റ് സനൗഫൽ, ജില്ലാ സെക്രട്ടറി നൗഷാർ തെരുവത്ത്, എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി കെ ഷെഫീഖ് സ്വാഗതവും ജില്ലാ ട്രഷറർ സി എ സൽമാൻ നന്ദിയും പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് ചാവക്കാട് നടന്ന വിദ്യാർത്ഥി ബഹുജന റാലി പങ്കാളിത്തം കൊണ്ടും അച്ചടക്കം കൊണ്ടും ശ്രദ്ധേയമായി. മണത്തല ജുമാമസ്ജിദ് പരിസരത്ത് നിന്നും ആരംഭിച്ച റാലി ചാവക്കാട് നഗരം ചുറ്റി ചാവക്കാട് ചത്വരത്തിലെ സമ്മേളന നഗരിയിൽ സമാപിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നു.

Comments are closed.