ആവേശത്തിര – എം എസ് എഫ് വിദ്യാർത്ഥി റാലിയും പൊതു സമ്മേളനവും

ചാവക്കാട് : ആവേശത്തിര ഉയർത്തി എം എസ് എഫ് വിദ്യാർത്ഥി റാലി. തിരുവത്ര പുത്തൻകടപ്പുറത്ത് നിന്ന് ആരംഭിച്ച റാലി ചീനിച്ചുവട് സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന എം എസ് എഫ് ചാവക്കാട് മുനിസിപ്പൽ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് വി കെ മിഥ്ലാജ് അധ്യക്ഷത വഹിച്ചു. ജംഷീർ അലി ഹുദവി മുഖ്യപ്രഭാഷണം നിർവഹിച്ചു. എം എസ് എഫ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ആരിഫ് പാലയൂർ മുഖ്യാതിഥിയായി.

മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ട്രഷറർ ലത്തീഫ് പാലയൂർ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഫൈസൽ കാനാംപുള്ളി, ജനറൽ സെക്രട്ടറി പി എം അനസ്, എം എസ് എഫ് നിയോജകമണ്ഡലം പ്രസിഡന്റ് സി എ അജ്മൽ, അബ്ദുൽ സത്താർ, പി എ ഹാഷിം മാലിക്, അഷറഫ് മണത്തല, എം എസ് മുസ്തഫ, പി പി ഷാഹു എന്നിവർ സംസാരിച്ചു. സെക്രട്ടറി ഹക്കീം സ്വാഗതവും ട്രഷറർ സബാഹ് താഴത്ത് നന്ദിയും പറഞ്ഞു.

Comments are closed.