mehandi new

എം എസ് എഫ് തൃശ്ശൂർ ജില്ലാ സമ്മേളനത്തിനു നാളെ ചാവക്കാട് തുടക്കം

fairy tale

ചാവക്കാട്: എം എസ് എഫ് തൃശ്ശൂർ ജില്ലാ സമ്മേളനത്തിനു നാളെ ചാവക്കാട് തുടക്കമാകും.  ജൂലൈ 5 ന് നടക്കുന്ന പൊതുസമ്മേളനം  മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

planet fashion

വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് കൊടുങ്ങല്ലൂർ അഴിക്കോട് പുത്തൻ പള്ളിയിലെ  സീതി സാഹിബിൻ്റെ കബറിടത്തിൽ നിന്നും പുറപ്പെടുന്ന  പതാക ജാഥ വൈകിട്ട് 5:30 ന് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ പ്രത്യേകം തയ്യാറാക്കിയ സമ്മേളന നഗരിയിൽ എത്തിച്ചേരും.   തുടർന്ന് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. 

അഞ്ചാം തീയതി ശനിയാഴ്ച ഉച്ചതിരിഞ്ഞു മണത്തല പള്ളി പരിസരത്തു നിന്നും ആരംഭിക്കുന്ന വിദ്യാർത്ഥി പ്രകടനം ആറുമണിയോടെ സമ്മേളന നഗരിയിൽ പ്രവേശിക്കും. 

മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് സംസ്‌ഥാന, ജില്ലാ ഭാരവാഹികൾ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും. 

സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ, ആർ വി അബ്ദുൽ റഹീം, ജനറൽ കൺവീനർ ആരിഫ് പാലയൂർ, ഭാരവാഹികളായ ടി കെ ഷെഫീഖ്, സി എ സൽമാൻ, മുഹമ്മദ് നാസിഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments are closed.