എം എസ് എസ് ചാവക്കാട് റംസാൻ കിറ്റ് വിതരണം ചെയ്തു

ചാവക്കാട് : എം.എസ്.എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റി നിർധന രോഗികൾക്കുള്ള റംസാൻ കിറ്റ്, മരുന്ന്, പെൻഷൻ, വിതരണം ചെയ്തു. ചാവക്കാട് നഗരസഭാ ചെയർമാൻ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

സമൂഹത്തിൽ ബുദ്ധിമുട്ടും പ്രയാസങ്ങളും നേരിടുന്ന ജനങ്ങൾക്ക് വേണ്ടി ജാതി മത ഭേദമില്ലാതെ എം എസ് എസ് നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ അഭിനന്ദനാർഹവും മാത്രകാപരവുമാണെന്ന് ഷീജ പ്രശാന്ത് അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ പ്രസിഡണ്ട് ടി. എസ്. നിസാമുദ്ദീൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
ജില്ലാ പ്രസിഡണ്ട് അഡ്വ:കെ.എസ്.എ ബഷീർ, ഹാരീസ് കെ മുഹമ്മദ്, എ.വി. മുഹമ്മദ് അഷ്റഫ്, ഹക്കീം ഇംബാറക്ക്, ടി.വി. അഷ്റഫ്, പി.കെ. സൈതാലിക്കുട്ടി, നാലകത്ത് അസീസ്സ്, അബ്ദുറഹിമാൻ കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു.

Comments are closed.