mehandi new

എം എസ് എസ് ചാവക്കാട് യൂണിറ്റ് നിർധന രോഗികൾക്ക് പെൻഷനും മരുന്നും വിതരണം ചെയ്തു

fairy tale

ചാവക്കാട് : എം.എസ്.എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റിയുടെ നേത്രത്വത്തിൽ നിർധന രോഗികൾക്കുള്ള പെൻഷനും മരുന്നും വിതരണം ചെയ്തു. എം എസ് എസ് ജില്ലാ പ്രസിഡണ്ട് അഡ്വ കെ. എസ്. എ ബഷീർ ഉദ്ഘാടനം ചെയ്തു. അമ്പതോളം രോഗികൾക്ക് സൗജന്യ മരുന്നും നാല്പതോളം  പേർക്ക് പെൻഷനും വിതരണം ചെയ്തു.

planet fashion

അബുദാബി അൽ സഹാൽ  ഷിപ്പിംഗ് കമ്പനി  എം.ഡി. എ കെ. അബ്ദുൽ ഖാദർ മുഖ്യാതിഥിയായി. എം എസ് എസ് ചാവക്കാട് യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.വി. മുഹമ്മദ് അഷ്റഫ്, കെ. അബ്ദുൽ ജലീൽ, ടി. വി. അഷറഫ് എന്നിവർ സംസാരിച്ചു.

Macare health second

Comments are closed.