mehandi new

എം എസ് എസ് റമദാൻ കിറ്റ് വിതരണം ചെയ്തു

fairy tale

ചാവക്കാട് : എം എസ് എസ് ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ റമദാൻ കിറ്റ് വിതരണവും നിർധന രോഗികൾക്കുള്ള മരുന്ന് വിതരണവും പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം ഉദ്ഘാടനം ചെയ്തു.
എം എസ് എസ് സമൂഹത്തിൽ നടത്തിവരുന്ന സേവന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് മരുന്ന് വിതരണവും മേഖലയിലെ നിർധനരായ കുടുംബങ്ങൾക്കുള്ള റംസാൻ കിറ്റ് വിതരണവും.

planet fashion

ചാവക്കാട് എസ് എസ് സെൻ്ററിൽ വെച്ച് നടന്ന ചടങ്ങിൽ ഹാരീസ് കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറർ എം. പി. ബഷീർ മുഖ്യാതിഥിയായി പങ്കെടുത്തു.
നഗരസഭാ കൗൺസിലർമാരായ ഫൈസൽ കാനാമ്പുള്ളി, സ്മൃതി മനോജ്, മണത്തല മഹല്ല് സെക്രട്ടറി എ. വി. മുഹമ്മദ് അഷ്റഫ്, നൗഷാദ് അഹമ്മു, ലിയാഖത്ത് ചാവക്കാട് എന്നിവർ സംസാരിച്ചു.

Ma care dec ad

Comments are closed.