mehandi banner desktop
Chavakkad online

വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ധർണ്ണ

Ft

ചാവക്കാട് : വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ഗുരുവായൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മന്നലംകുന്ന് മുഹമ്മദുണ്ണി ഉദ്ഘാടനം ചെയ്തു.

Jan oushadi

മുനിസിപ്പൽ വൈസ് പ്രസിഡന്റ് കുഞ്ഞീൻ ഹാജി അധ്യക്ഷ വഹിച്ചു.
ഗുരുവായൂർ നിയോജക മണ്ഡലം ആക്ടിങ് സെക്രട്ടറി ലത്തീഫ് പാലയൂർ, എം എസ് എഫ് ജില്ലാ ജന. സെക്രട്ടറി ആരിഫ് പാലയൂർ, നേതാക്കളായ ഷാഹു പി പി, അനസ് പിഎം, റിയാസ് കെ എം, റഹീം എൻ കെ, പി എസ് അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.
മുനിസിപ്പൽ സെക്രട്ടറി ഹനീഫ് ചാവക്കാട് സ്വാഗതവും ഫൈസൽ കാനാമ്പുള്ളി നന്ദിയും പറഞ്ഞു.

Comments are closed.