mehandi new

മുസ്‌ലിം ലീഗിലെ സുബ്രഹ്മണ്യൻ ബ്ലോക്ക് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

fairy tale

ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി(ജനറൽ) ചെയർമാനായി മുസ്‌ലിം ലീഗ് അംഗവും ദളിത് ലീഗ് ജില്ലാ പ്രസിഡണ്ടുമായ സുബ്രഹ്മണ്യനെ തിരഞ്ഞെടുത്തു. യുഡിഎഫ് ധാരണ പ്രകാരം ചെയർമാനായിരുന്ന  കോൺഗ്രസിലെ കെ കമറുദ്ദീൻ ഒഴിഞ്ഞ സ്ഥാനത്തെക്കാണ് സുബ്രഹ്മണ്യനെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ  പ്രസിഡന്റ് നഫീസ കുട്ടി വലിയകത്ത് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി ടൗൺ പ്ലാനർ ഇൻചാർജ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

planet fashion

തുടർന്ന് നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് ആർ പി ബഷീർ, ജനറൽ സെക്രട്ടറി എച്ച് സൈനുൽ ആബിബിദിൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്ദലംകുന്നു മുഹമ്മദുണ്ണി, മെമ്പർമാരായ കുഞ്ഞിമുഹമ്മദ് തെക്കുമുറി, ആഷിത കുണ്ടിയത്ത്, കെ കമറുദ്ധീൻ, മിസ്രിയ മുസ്താഖ്, ജിസിന, വി എം മനാഫ്, വി പി മൻസൂർ അലി, പി എ അഷ്‌ക്കർ അലി തുടങ്ങിയവർ  അനുമോദിച്ചു.

Comments are closed.