ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിയല്ലെങ്കിൽ തീരദേശ ഹൈവേക്ക് സിൽവർ ലൈനിന്റെ ഗതി വരും – സി എച്ച് റഷീദ്
കടപ്പുറം: തീരദേശ ഹൈവേ നിർമാണം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയല്ലെങ്കിൽ സിൽവർ ലൈനിന്റെ ഗതിയാവും ഉണ്ടാവുകയെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ്. കടപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച തീരദേശ ഹൈവേ പ്രതിഷേധ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ അഹമ്മദ് കുരിക്കൾ റോഡ് ഇരുവശവും വീതി കൂട്ടി തീരദേശ ഹൈവേ നിർമ്മിക്കാമെന്നിരിക്കെ ജനവാസ കേന്ദ്രത്തിലൂടെ തന്നെ ഹൈവേ കടത്തി വിടൂ എന്ന സർക്കാരിന്റെ പിടിവാശിയെ മുസ്‌ലിം ലീഗ് ചെറുത്ത് തോല്പിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കുടിയൊഴിപ്പിക്കപെടുന്നവർക്ക് മാന്യമായ പുനരധിവാസ പാക്കേജ് നേടിയെടുക്കാൻ
രാഷ്ട്രീയം മറന്ന് ഒന്നിക്കാൻ മുസ്ലിം ലീഗ് തയ്യാണന്നും അല്ലാത്ത പക്ഷം ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ മുസ്‌ലിം ലീഗിനൊപ്പം ഈ സമരത്തിൽ കടപ്പുറത്തെ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ബി കെ സുബൈർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് വി എം മുഹമ്മദ് ഗസാലി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി കെ അബൂബക്കർ, വി പി മൻസൂറലി, നൗഷാദ് തെരുവത്ത്, എ എച്ച് ആബിദ്, ആർ കെ ഇസ്മായിൽ, വിഎം മനാഫ്, ടി ആർ ഇബ്രാഹിം, പി എ അഷ്‌കർ അലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആഷിത കുണ്ടിയത്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി എം മുജീബ് സ്വാഗതവും ട്രഷറർ സെയ്ത് മുഹമ്മദ് പോക്കാ കില്ലത്ത് നന്ദിയും പറഞ്ഞു.
Comments are closed.