Header

സ്പെഷ്യൽ സ്കൂൾ ചുമരുകളിൽ ചിത്രക്കൂട്ട് വക നിറക്കൂട്ട്

ഗുരുവായൂർ : താമരയൂരിൽ പ്രവർത്തിക്കുന്ന ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ വിശാലമായ ചുമരുകൾ ഗുരുവായൂർ ചിത്രക്കൂട്ട് ആർട്ട് കമ്മ്യൂണിറ്റി പ്രവർത്തകർ വർണ്ണാഭമാക്കി. സേവന സന്നദ്ധരായ അഞ്ചു കലാകാരന്മാർ അവരുടെ ഒരു ദിവസം ഇൻസൈറ്റിനു വേണ്ടി നൽകി. കുന്നും മലയും പൂക്കളും ശലഭങ്ങളും വള്ളിപ്പടർപ്പുകളുമെല്ലാം അല്പം മണിക്കൂറുകൾ കൊണ്ടവർ വരച്ചുതീർത്തു. ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിന്റെ ചുമരുകൾ ഹരിതാഭവും വർണ്ണാഭവുമായി.

സുരാസ് പേരകം, ഹുസൈൻ ഗുരുവായൂർ, ജയ്സൺ ഗുരുവായൂർ, സുബൈർ നൻപഴിക്കാട്, രണദേവ് മാധവൻ തുടങ്ങിയ ചിത്രക്കൂട്ടിലെ ചിത്രകാരൻമാരാണ് ചിത്രീകരണത്തിൽ പങ്കെടുത്തത്. വിദ്യാർഥികളും അധ്യാപകരും അനധ്യാപകരുമെല്ലാം ആസ്വദിച്ച ചിത്രീകരണം ഗുരുവായൂർ ദേവസ്വം ചുമർചിത്രകലാ കേന്ദ്രം പ്രിൻസിപ്പാൾ കെ.യു. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മുൻ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ബി. സുരേഷ് അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാരിത ഹംസ, ജയ്സൺ ഗുരുവായൂർ, ഹുസൈൻ ഗുരുവായൂർ, ഡോ സോമസുന്ദരൻ, ഇന്ദിരാ സോമസുന്ദരൻ, സെക്രട്ടറി സീനത്ത് റഷീദ് എന്നിവർ സംസാരിച്ചു.

thahani steels

Comments are closed.