മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രയാണം നാളെ

ചാവക്കാട് : മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടപ്പിക്കുന്ന പ്രതിഷേധ പ്രയാണ യാത്ര 2021 മാർച്ച് 2 ന് പുന്നയൂർക്കുളം അണ്ടത്തോട് തങ്ങൾ പടിയിൽ നിന്ന് ആരംഭിക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്യും.

ആഷിക് ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡൻറ് സുഹെൽ തങ്ങൾ, ജനറൽ സെക്രട്ടറി നസീഫ് യൂസഫ് എന്നിവർ ജാഥ നയിക്കും.
ആർ.വി അബ്ദുറഹീം, ജലീൽ വലിയകത്ത്, എ. കെ അബ്ദുൽ കരീം, വി.അബ്ദുൾ സലാം, ഉസ്മാൻ ഏടയൂർ, വി.പി മൻസൂർ അലി, നൗഷാദ് തെരുവത്ത്, അഷ്കർ കുഴിങ്ങര, എം.സി ഗഫൂർ, അലി അകലാട്, വിഎം.മനാഫ്, ആബിദ് അഞ്ചങ്ങാടി, ഉസ്മാൻ ചോലയിൽ, ഹനീഫ ഒരുമനയൂർ, സുൽഫിക്കർ, ആരിഫ് പാലയൂർ, സാലിഹ് തിരുവത്ര എന്നിവർ പങ്കെടുക്കും.
ജനവിരുദ്ധ ഇടതു സർക്കാരിനെതിരെ കുറ്റപത്രവുമായി നടത്തുന്ന പ്രതിഷേധ പ്രയാണം വൈകുന്നേരം ആറുമണിക്ക് ഏങ്ങണ്ടിയൂർ ചേറ്റുവയിൽ സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Comments are closed.