മുതുവട്ടൂർ മഹല്ല് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ 2022 വർഷത്തിൽ എസ് എസ് എൽ സി മുതൽ പ്രൊഫഷണൽ തലം വരെയുള്ള പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ആൾട്ടർനേറ്റീവ് മെഡിസിൻസിൽ ഡോക്ടറേറ്റ് നേടിയ നാസിമ റഹ്മാൻ, അൽ മദീന ഇൻറർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റർ ഇൻ ഫിഖ്ഹ് ബിരുദം കരസ്ഥമാക്കിയ അബ്ദുൾ അലീം, ഖുർആൻ സ്റ്റഡി സെൻ്ററിൻ്റെ ജില്ലാതല പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ജാസ്മിൻ മനാഫ്, ജുബൈരിയ ഷുക്കൂർ, ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാതോളജിയിൽ റാങ്ക് ജേതാവായ സഫീദ. എൻ.എ, ഫോറൻസിക് സയൻസ് (ഓണേഴ്സ് ) ബിരുദത്തിൽ മെഡൽ ജേതാവായ നജ്ല ബഷീർ, സി ബി എസ് ഇ സംസ്ഥാന തല അത് ലറ്റിക് മീറ്റിൽ 800 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് കബീർ തുടങ്ങിയവരേയും അനുമോദിച്ചു.
ചാവക്കാട് തഹസിൽദാർ ടി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി പി.വി. ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. മഹല്ല് വിദ്യാഭ്യാസ സമിതി കൺവീനർ പി. വി. ഫൈസൽ സ്വാഗതം പറഞ്ഞു. മഹല്ല് ഖാസി വി. ഐ. സുലൈമാൻ അസ്ഹരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ഗുരുവായൂർ എൽ .എഫ് . കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ. ഡോ. ജീസ്മ തെരേസ് സമ്മാനദാനം നിർവ്വഹിച്ചു. ഖത്തീബ് ഫർഹാൻ അബ്ദുള്ള ഖുർആൻ സന്ദേശം നൽകി.
മഹല്ല് ട്രഷറർ ടി.എസ്. നിസാമുദ്ദീൻ നന്ദി പറഞ്ഞു.
ആർ.വി.അബ്ദുൾ റഷീദ്, പി.കെ.മുഹമ്മദ് ഷെരീഫ്, പി.എം.ഹബീബ്, എം.പി. ബഷീർ, ടി.പി. ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.
Comments are closed.