mehandi new

മുസാമ്പഖ 2021 – ബ്ലാങ്ങാട് സുല്ലമുൽ ഇസ്ലാം മദ്രസ്സക്ക് കിരീടം

fairy tale

ചാവക്കാട് : മുസാമ്പഖ 2021 ഇസ്ലാമിക് കലാമേളയിൽ ബ്ലാങ്ങാട് സുല്ലമുൽ ഇസ്ലാം മദ്രസ്സക്ക് ഒന്നാം സ്ഥാനം. തെക്കൻ പാലയൂർ നൂറുൽ ഇസ്ലാം മദ്രസ്സ അങ്കണത്തിൽ വെച്ച് മൂന്ന് വേദികളിലായാണ് കലാമേള അരങ്ങേറിയത്.

planet fashion

സമസ്ത കേരള ജമിയത്തുൽ മുഅല്ലിമീൻ ചാവക്കാട് റേഞ്ച് സംഘടിപ്പിച്ച കലാമേള ഖത്തീബ് സത്താർ ദാരിമി ഉൽഘാടനം ചെയ്തു. തുടർന്ന് നടന്ന കലാമത്സരത്തിൽ പത്തോളം മദ്രസ്സകളിൽ നിന്ന് 150 ൽ പരം വിദ്യാർഥികൾ മാറ്റുരച്ചു.
മത്സരത്തിൽ രണ്ടാം സ്ഥാനം തെക്കൻ പാലയൂർ നൂറുൽ ഇസ്ലാം മദ്രസ്സയും മൂന്നാം സ്ഥാനം മണത്തല ദാറുൽതലിം മദ്രസ്സയും കരസ്ഥമാക്കി.

ഉമ്മർ കോനായിൽ, അബ്ബാസ് ലത്തീഫി, മുജീബ് സി. എം, അബ്ദുള്ള ദാരിമി, ഷിബിരി ഫൈസി, സാദിഖ് മുസ്ലിയാർ, സൈനുദീൻ കാദർ, ഹംസ പള്ളിവായിൽ അനസ് ചീരടത്ത്, ഫഹദ് നാസർ വി. സാദിഖ് എന്നിവർ നേതൃത്വം കൊടുത്തു.

ചാവക്കാട് റേഞ്ച് സെക്രെട്ടറി അബൂബക്കർ മുസ്ലിയാർ സ്വാഗതവും ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.

Pharmacy wanted Chavakkad

Comments are closed.