നഫീസത്തുൽ മിസ്‌രിയ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി കോണ്‍ഗ്രസ്സിലെ മിസ്‌രിയ മുസ്താക്കലി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈസ് പ്രസിഡന്റ് ആയി മുസ്ലിം ലീഗിലെ മന്നലാംകുന്ന് മുഹമ്മദുണ്ണിയെയും തിരഞ്ഞെടുത്തു.
13അംഗ ബ്ലോക്ക് പഞ്ചായത്തില്‍ 7 വോട്ടുകള്‍ നേടിയ മിസ്രിയ മുസ്താഖലിയെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.
എല്‍ഡിഎഫിലെ ഫാത്തിമ ലീനസിന് 6 വോട്ടുകള്‍ ലഭിച്ചു. പത്താം ഡിവിഷനിലെ അംഗമായ മിസ്‌രിയയെ കെ.ആഷിത് നിര്‍ദ്ദേശിച്ചു. കെ. കമറുദ്ദീന്‍ പിന്താങ്ങി. എല്‍ഡിഎഫില്‍ മൂന്നാം ഡിവിഷന്‍ മെമ്പറായ ഫാത്തിമ ലീനസിനെ ഷൈനി ഷാജി നിര്‍ദ്ദേശിച്ചു. ജിസ്‌ന പിന്താങ്ങി.
മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും കടപ്പുറം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുമായ സി.മുസ്താഖലിയുടെ ഭാര്യയാണ് മിസ്‌രിയ മുസ്താഖലി.
റിട്ടേണിംഗ് ഓഫീസര്‍ കെ.ആര്‍. രാജീവ് മിസ്‌രിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ബി.ഡി.ഒ.-കെ. വിനീത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപന്‍, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്.റഷീദ്, കെ.ഡി.വീരമണി, കെ.പി.ഉമ്മര്‍, കെ നവാസ്, ബ്ളോക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവര്‍ ആശംസ അർപ്പിച്ച് സംസാരിച്ചു. മിസ്‌രിയ മുസ്താക്കലി മറുപടി പ്രസംഗം നടത്തി.
Comments are closed.