mehandi new

ഗുരുവായൂരിൽ നാഗസ്വര-തവിൽ സംഗീതോത്സവം: നാദബ്രഹ്മ പുരസ്കാരങ്ങൾ ജനുവരി ഒന്നിന് വിതരണം ചെയ്യും

fairy tale

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നാഗസ്വര-തവിൽ സംഗീതോത്സവവും ശ്രീ ഗുരുവായൂരപ്പൻ നാദബ്രഹ്മ പുരസ്കാര സമർപ്പണവും ജനുവരി ഒന്നിന് നടക്കും. 2026 ജനുവരി ഒന്ന് വ്യാഴാഴ്ച തെക്കേനടയിലുള്ള ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും.

planet fashion

ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രമുഖ നാഗസ്വര വിദ്വാൻ വെട്ടിക്കവല ശശികുമാർ, തവിൽ വിദ്വാൻ ഓച്ചിറ ഭാസ്കരൻ എന്നിവർക്ക് ഈ വർഷത്തെ നാദബ്രഹ്മ പുരസ്കാരങ്ങൾ സമർപ്പിക്കും. ക്ഷേത്ര സംഗീത കലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദേവസ്വം ഈ പുരസ്കാരങ്ങളും സംഗീതോത്സവവും സംഘടിപ്പിക്കുന്നത്.

Comments are closed.