mehandi banner desktop
Chavakkad online

വാഹനാപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവാവിന് നക്ഷത്ര കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ കൈത്താങ്ങ്

Ft

ഒരുമനയൂർ : വാഹനാപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ കഴിയുന്ന മുത്തമ്മാവ് സ്വദേശി റിൻഷാദിന് നക്ഷത്ര കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി ഒരു ലക്ഷം രൂപയുടെ ചികിത്സ ധനസഹായം നൽകി.   സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾ സ്വരൂപ്പിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക്  റിൻഷാദ് സഹായ സമിതി  ചെയർപേഴ്സണും ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ വിജിത സന്തോഷിന് കൈമാറി. നക്ഷത്ര കൾച്ചറൽ  ആന്റ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്  ഷെലീനോവ് എബ്രഹാം അധ്യക്ഷത വഹിച്ചു.  യോഗം ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. 

Jan oushadi

ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി ഷാജി പഞ്ചായത്ത് മെമ്പർമാരായ കെ വി രവീന്ദ്രൻ, സിന്ധു അശോകൻ, ഹസീന അൻവർ, പൊതുപ്രവർത്തകരായ ജോഷി ഫ്രാൻസീസ്, ജോയ്, കെ എ ഉണ്ണികൃഷ്ണൻ, പി എം  യഹിയ, മേരി, വി എം ജാഷിം, സലീം നൂർ, അബൂബക്കർ, ഹസീന ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് മുത്തു ഒരുമനയൂർ സ്വാഗതവും നിയാസ് പി വി നന്ദിയും പറഞ്ഞു.

Comments are closed.