mehandi new

വീട്ടിൽ കഴിയുന്ന കിടപ്പ് രോഗികൾക്ക് ഒരു കൈതാങ്ങ് പദ്ധതിക്ക് നമ്മൾ ചാവക്കാട്ടുകാർ തുടക്കം കുറിച്ചു

fairy tale

ചാവക്കാട് : പരസഹായത്തോടെ വീട്ടിൽ കഴിയുന്ന പാവപ്പെട്ടവരും, അവശരുമായ കിടപ്പ് രോഗികൾക്ക് നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദകൂട്ട് ചാവക്കാട് ചാപ്റ്ററിന്റെ ഒരു കൈതാങ്ങ് സഹായ പദ്ധതി ശ്രീചിത്ര ആയൂർഹോം കായൽ തീരത്ത് നടന്ന ചടങ്ങിൽ മു:നിസിപ്പൽ ചെയർ പേഴ്സൻ ഷീജ പ്രശാന്ത് തുടക്കം കുറിച്ചു, കാരുണ്യ പ്രവർത്തനത്തിൽ നമ്മൾ ചാവക്കാട്ടുകാർ എപ്പോഴും മുന്നിലാണെന്നും, കിടപ്പ് രോഗികളെ സഹായിക്കുക എന്നത് വളരെ പുണ്യമുള്ള പ്രവർത്തിയാണെന്നും ഷീജാ പ്രശാന്ത് പറഞ്ഞു.

planet fashion

പ്രസിഡണ്ട് ഡോ: മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഫസലുദ്ധീൻ സ്വാഗതം പറയുകയും, ഗ്ലോബൽ കോഡിനേറ്റർ കെ. വി ശിവദാസ് സംഘടനയുടെ പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു.
വീട്ടിൽ കഴിയുന്ന കിടപ്പുരോഗികൾക്ക് ആവശ്യമായ, കട്ടിൽ, വീൽ ചെയർ, കിടക്ക, ഓക്സിജൻ സിലിണ്ടർ തുടങ്ങിയ അത്യാവശ്യമുള്ള മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി നൽകുന്ന സേവനത്തിനാണ് തുടക്കമായത്.
ട്രഷറർ എം. എ. മൊയ്ദീൻഷ, ജനറൽ സെക്രട്ടറി രാജൻ മാക്കൽ, ലുക്ക്മാൻ ക്രൗൺഗ്ലാസ്, സോമൻ ലയൻസ് ക്ലബ്ബ്, ബദറുദ്ധീൻ ഗുരുവായൂർ, ഷെബീർ ഡിജിമാക്സ്, മുജീബ് എന്നിവർ സംസാരിച്ചു.

ഉപകരണങ്ങൾ ആവശ്യമുള്ളവർ
8589 8888 70, 9846 5828 62, 9037 1731 31, 9048 7800 08. എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Ma care dec ad

Comments are closed.