നമ്മൾ ചാവക്കാട്ടുകാർ ബഹ്‌റൈൻ ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മനാമ : നമ്മൾ ചാവക്കാട്ടുകാർ ബഹ്‌റൈൻ ചാപ്റ്ററിന്റെ ജനറൽ ബോഡി മീറ്റിംഗ് സിഞ്ചിലെ ലോറൽ അക്കാദമിയിൽ വെച്ച് ചേർന്നു. പ്രസിഡന്റ് ഫിറോസ് തിരുവത്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഷാജഹാൻ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ പ്രവർത്തന വർഷത്തെ റിപ്പോർട്ട് പ്രസിഡന്റ് ഫിറോസ് തിരുവത്ര അവതരിപ്പിച്ചു. തുടർന്നു പുതിയ ഇരുപത്തി ഒന്നംഗ ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു. ട്രഷറർ വിജയൻ നന്ദി ആശംസിച്ചു.

ഭാരവാഹികൾ : ഷുഹൈബ് (പ്രസിഡന്റ്), സജീർ കറുകമാട് (ജനറൽ സെക്രട്ടറി ), വിജയൻ (ട്രഷറർ), വൈസ് പ്രസിഡന്റുമാരായി ഷാജഹാൻ റിവർ വെസ്റ്റ്, സിറാജ് തിരുവത്ര എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി നിഷിൽ, ജാഫർ എന്നിവരെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ : യൂസഫ് പിവി ഗ്ലോബൽ കൺവീനർ, ശാഹുൽ പാലക്കൽ,
റാഫി ചാവക്കാട് മെമ്പർഷിപ് സെക്രട്ടറി, സമദ് ചാവക്കാട്, ഗണേഷ് ഇവന്റ് കോ ഓർഡിനേറ്റർ, ഹിഷാം, റാഫി ഗുരുവായൂർ സ്പോർട്സ് വിങ് കൺവീനർ, നൗഷാദ് അമാനത്, ഷഫീഖ് അവിയൂർ ജോബ്‌സെൽ കൺവീനർ.

Comments are closed.