നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് റിയാദ് ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് റിയാദ് ചാപ്റ്റർ ഒരുക്കിയ ഇഫ്താർ കുടുംബ സംഗമം ചാവക്കാട്ടുകാരുടെയും അവരുടെ കുടുംബാംഗങ്ങളുടേയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിയാദ് ഷെയ്ഖ് ജാബിർ റോഡിലെ ലുലു ഇസ്തിറാഹയിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ഗ്ലോബൽ കൺവീനർ ഷാജഹാൻ ചാവക്കാടിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച കുടുംബ സംഗമം ഹ്രസ്വ സന്ദർശനാർത്ഥം റിയാദിൽ എത്തിയ മുൻ കറുകമാട് മഹൽ പ്രസിഡന്റ് കുഞ്ഞുമോൻ ഹാജി ഉദ്‌ഘാടനം ചെയ്തു. പ്രസിഡണ്ട് ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു. ഫെർമിസ് മടത്തൊടിയിൽ, കബീർ വൈലത്തൂർ, ഫായിസ് ബീരാൻ , നിതീഷ് പഞ്ചാരമുക്ക്, സുബൈർ കെ പി ഒരുമനയൂർ, യൂനസ് പടുങ്ങൽ, സത്താർ പാലയൂർ, ഫാറൂഖ് കുഴിങ്ങര, സുരേഷ് വലിയ പറമ്പിൽ, ഹസ്സൻ തിരുവത്ര, ഷഹീർ ബാബു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ആരിഫ് വൈശ്യംവീട്ടിൽ സ്വാഗതവും ട്രഷറർ സയ്യിദ് ജാഫർ തങ്ങൾ നന്ദിയും പറഞ്ഞു.
റിൻഷാദ് അബ്ദുള്ള, പ്രകാശൻ, നാദിർഷ എ ടി, അലി പൂത്താട്ടിൽ, സിറാജുദ്ധീൻ ഓവുങ്ങൽ, ഷെഫീർ പി എ, ഷെഫീഖ് അലി, ഫവാദ് മുഹമ്മദ്, ഫഹീം മുജീബ്, യാസീൻ സിറാജുദ്ധീൻ, അലി ചേറ്റുവ, റഹ്മാൻ ചാവക്കാട്, അയൂബ് മുസ്തഫ, മുഹമ്മദ് ഇക്ബാൽ, ഫിറോസ് കോളനിപ്പടി, അസ്ഹർ തിരുവത്ര തുടങ്ങിയവർ ഇഫ്താറിന് നേതൃത്വം നൽകി.

Comments are closed.