mehandi new

കുരുത്തോലകളേന്തി പാലയൂർ തീർത്ഥകേന്ദ്രത്തിൽ ഓശാന ഘോഷയാത്ര നടത്തി

fairy tale

പാലയൂർ : ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് ഇന്ന് ഓശാനാ പെരുനാൾ. കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് പ്രവേശിച്ച ക്രിസ്തുവിനെ ഒലിവിന്റെ ചില്ലകളേന്തി ആർപ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമായാണ് ഓശാന ഞായർ ആഘോഷിക്കുന്നത്. പാലയൂർ സെന്റ്. തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനകളും നടന്നു. ഓർസ്ലം നഗരികളെ അനുസ്മരിപ്പിക്കും വിധം യഹൂദ വേഷം ധരിച്ച് കൈകളിൽ കുരുത്തോലകൾ ഏന്തി നൃത്ത ചുവടുകളോടെ രാജാധിരാജനെ വരവേറ്റു. ഓശാന ഞായർ തിരുക്കർമങ്ങൾക്കും ദിവ്യബലിക്കും തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ മുഖ്യ കർമികത്വം നൽകി. ഓശാന ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമകൾ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിനും ഇന്ന് തുടക്കമാകും.

അന്ത്യ അത്താഴത്തിന്റെ ഓർമ്മയിൽ വ്യാഴാഴ്ച രാവിലെ 7 മണിക്ക് പെസഹ ദിനം ആചരിക്കും. തീർത്ഥകേന്ദ്രത്തിൽ കാൽ കഴുകൽ ശുശ്രൂഷയും വീടുകളിൽ പുളിപ്പില്ലാത്ത അപ്പം മുറിക്കൽ ശുശ്രുഷകളും നടക്കും. ഓശാന തിരുകർമങ്ങൾക്കു തീർത്ഥകേന്ദ്രം  അസി വികാരി ഫാ ഡെറിൻ അരിമ്പൂർ, ഇടവക ട്രസ്റ്റിമാരായ സി. എം. ബാബു, പോൾ കെ. ജെ, സന്തോഷ്‌ ടി. ജെ, ജോഫി ജോസഫ്,  കമ്മിറ്റി അംഗങ്ങളായ തോമസ് വാകയിൽ, ലോറൻസ് പി എൽ, സിമി ഫ്രാൻസിസ്, ഡാർളി ജെയിംസ്, ഷോബി ഫ്രാൻസിസ്  എന്നിവർ നേതൃത്വം നൽകി.

planet fashion

Comments are closed.