mehandi banner desktop
Chavakkad online

നന്മയുടെ രചന: ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു 

fairy tale

കടപ്പുറം : മേരാ യുവഭാരത് ആഭിമുഖ്യത്തിൽ നന്മ കലാകായിക സാംസ്കാരിക സമിതിയും രചന ലൈബ്രറിയും സംയുക്തമായി ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എ അഷ്ക്കലി  ഉദ്ഘാടനം ചെയ്തു. രചന ലൈബ്രറി പ്രസിഡൻ്റ് എ പി മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. എക്സൈസ് സിവിൽ പോലീസ് ഓഫീസർ മണികണ്ഠൻ വിഷയാവതരണം നടത്തി.  വിദ്യാഭ്യാസ കല കായിക രംഗങ്ങളിൽ മികവ് പുലർത്തിയവരെ ആദരിച്ചു. വാർഡ് മെമ്പർ സുലൈഖ, കെ പി മുഹമ്മദ് നസീർ, എം വി ടി മൂസ , മജീദ് പേനത്ത്, ബേബി വത്സലൻ, ഗൗതം, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. നന്മ ജനറൽ സെക്രട്ടറി അഡ്വ മുഹമ്മദ് നാസിഫ് സ്വാഗതവും രചന ലൈബ്രറി സെക്രട്ടറി ഒ. കെ വത്സലൻ നന്ദിയും പറഞ്ഞു.

planet fashion

Comments are closed.