mehandi banner desktop
Chavakkad online

ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം: പുന്നയൂർക്കുളത്ത് മെക് 7 ന്റെ നേതൃത്വത്തിൽ പ്രകടനവും, ലഹരി വിരുദ്ധ സദസ്സും

Ft

പുന്നയൂർക്കുളം: ലഹരി മാഫിയകൾക്കെതിരെയുള്ള നിർണ്ണായക നീക്കമായ ‘ഓപ്പറേഷൻ തൂഫാന്’ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചുകൊണ്ട് പുന്നയൂർക്കുളം ഹെൽത്ത് & സ്പോർട്സ് കളബ്ബും വടക്കേകാട് ജനമൈത്രി പോലീസിന്റെയും  അഭിമുഖ്യത്തിൽ  ഐക്യദാർഢ്യ പ്രകടനവും, ലഹരിവിരുദ്ധ സദസ്സും സംഘടിപ്പിച്ചു. പുന്നയൂർക്കുളം അൻസാർ കോളേജിൽ നിന്ന് ആരംഭിച്ച പ്രകടനം ആൽത്തറ സെന്ററിൽ സമാപിച്ചു.  ജനമൈത്രീ പോലീസ് ബീറ്റ് ഓഫീസർ ടി എം ജിതേഷ് ഉദ്ഘാടനം ചെയ്തു.പുന്നയൂർക്കുളത്തെ ഒരു ലഹരിമുക്ത പ്രദേശമായി നിലനിർത്താൻ എല്ലാവരും കൈകോർക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മെക് 7 കോഡിനേറ്റർ സക്കറിയാ കുന്നച്ചാംവീട്ടിൽ അധ്യക്ഷത വഹിച്ചു.അഷ്‌ക്കർ അറക്കൽ, റസിയ ടീച്ചർ എന്നിവർ സംസാരിച്ചു. അബൂബക്കർ, നാട്ടുരുചി മുജീബ്, ഫാറൂക്ക്, അബൂബക്കർ അണ്ടത്തോട്, ഹാജറ, ഫൗസി പയ്യൂരയിൽ എന്നിവർ നേതൃത്വം നൽകി. നാസിമുദ്ധീൻ സ്വാഗതാവും, അൻസാർ കോളേജ് അഡ്മിനിസ്ട്രറ്റർ ജലീൽ ചന്നനത്ത് നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.