mehandi new

നാസർ ഫൈസി സുഹൃത് സമിതി സ്നേഹഭവനങ്ങൾക്ക് ശിലയിട്ടു

fairy tale

എടക്കഴിയർ : സാമൂഹിക പ്രതിബദ്ധതയാർന്ന
പൊതുപ്രവർത്തനത്തിന് ഉടമയായിരുന്നു
നാസർ ഫൈസി തിരുവത്രയെന്ന്
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.

planet fashion

നാസർ ഫൈസി സുഹൃത് സമിതിയുടെ നേതൃത്വത്തിൽ എടക്കഴിയൂരിൽ നിർമ്മിക്കുന്ന നാല് സ്നേഹ ഭവനങ്ങളുടെ ശിലാസ്ഥാപനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു തങ്ങൾ.

ചുറ്റുപാടിലെ വേദനകൾ സ്വന്തം വേദനകളായി ഏറ്റെടുക്കുന്ന
ആ വലിയ മനുഷ്യ സ്നേഹിയുടെ
ജീവിതം പൊതുപ്രവർത്തകർക്ക് മാതൃകയാക്കാവുന്നതാണ്.
അരിക് വൽകരിക്കപ്പെടുന്നവർക്ക് ആശ്രയമാകുവാൻ ഫൈസിക്ക് സാധ്യമായിട്ടുണ്ടെന്നും തങ്ങൾ പറഞ്ഞു.

വർക്കിംഗ് ചെയർമാൻ ഓണമ്പിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷനായി.
സമസ്ത ജില്ലാ ജനറൽ സെക്രട്ടറി
പി ടീ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ,
ടി എൻ പ്രതാപൻ എം പി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിഎച്ച് റഷീദ്,
യൂസുഫ് മുസ്‌ലിയാർ തലക്കടത്തൂർ,
മുഹമ്മദ് ദാരിമി അരിമ്പ്ര, പട്ടിശ്ശേരി മഹല്ല് ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി
യൂസഫ് ഹാജി, ദുബൈ സുന്നി സെൻ്റർ സെക്രട്ടറി ഹുസൈൻ ദാരിമി, സമസ്ത
മുദര്യസീൻ ജില്ലാ ജനറൽ സെക്രട്ടറി
ലത്തീഫ് ഹൈതമി, എ എസ് എം അസ്ഗറലി തങ്ങൾ, സമസ്ത
ജംഇയ്യത്തുൽ ഖുത്തുബാ ജില്ലാ സെക്രട്ടറി
ഇസ്മാഈൽ റഹ്മാനി,
എസ് വൈ എസ് ജില്ലാ വർക്കിംഗ് സെക്രട്ടറി കബീർ ഫൈസി പുത്തൻചിറ,
ജില്ലാ എസ്.കെ.എസ് എസ് എഫ്
അൻസിഫ് വാഫി, മദ്രസ മാനേജ്മെൻറ് അസോസിയേഷൻ ജില്ലാ സെക്രട്ടറി
സലീം പള്ളത്ത്, കുന്നംകുളം താലൂക്ക്
ജം ഇയ്യത്തുൽ ഉലമ കുന്നംകുളം താലൂക്ക് സെക്രട്ടറി ഇബ്റാഹീം ഫൈസി പഴുന്നാന,
ഓസ്‌ഫോജന ജില്ലാ സെക്രട്ടറി സിദീഖ് ഫൈസി മങ്കര, എസ് എം എഫ് ജില്ലാ ഖജാഞ്ചി ഹംസ ഹാജി,അബ്ദുറഹ്മാൻ കറുകമാട്,സയ്യിദ് സാദിക് തങ്ങൾ, മഹ്റുഫ് വാഫി, സത്താർ ദാരിമി,
എന്നിവർ സംസാരിച്ചു.

നാസർ ഫൈസി
സുഹൃത് സമിതി ജനറൽ കൺവീനർ
സി എ മുഹമ്മദ് റഷീദ് സ്വാഗതവും കോഡിനേറ്റർ അൻവർ മുഹിയുദ്ധീൻ ഹുദവി നന്ദിയും രേഖപ്പെടുത്തി.

Jan oushadi muthuvatur

Comments are closed.