mehandi banner desktop
Chavakkad online

ചാവക്കാട് യൂത്ത് ലീഗ് ഉണർവ്വ് സംഗമം – പുതിയ നേതൃത്വം

Ft

ചാവക്കാട് : മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പഞ്ചായത്ത്‌ മുനിസിപ്പൽ തലങ്ങളിൽ നടക്കുന്ന ഉണർവ്വ് ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഗമം നടന്നു. തിരുവത്രയിൽ നടന്ന ഉണർവ്വ് സംഗമം പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്‌ ജലീൽ വലിയകത്ത് ഉദ്ഘാടനം ചെയ്തു.

Jan oushadi

മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട്‌ റിയാസ് തെക്കഞ്ചേരി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്‌ എ എം നൗഫൽ മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് കർമ പദ്ധതി വിശദീകരിച്ചു.

ജില്ലാ ഭാരവാഹികളായ എ വി അലി, ഷജീർ പുന്ന, അസീസ് മന്നലാംകുന്ന്, ആർ വി ബക്കർ, സാബിർ കടങ്ങോട്, മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി ഹനീഫ് ചാവക്കാട്, മണ്ഡലം ലീഗ് സെക്രട്ടറി ഷാഹു പുതിയറ, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട്‌ സുഹൈൽ തങ്ങൾ, ജനറൽ സെക്രട്ടറി നസീഫ് യൂസുഫ്, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് പാലയൂർ, അനസ് തിരുവത്ര എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഷഹീർ ബ്ലാങ്ങാടിനെയും സ്വാലിഹ് മണത്തലയെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. എം എ ആഷിക്ക് ട്രഷറർ. കാദർ ചീനിചുവട്, ഷാനവാസ്‌ തിരുവത്ര എന്നിവർ വൈസ് പ്രസിഡന്റ്റുമാരും മുഹ്സിൻ പാലയൂർ എ എസ് അസ്‌ലം എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു

Comments are closed.