mehandi banner desktop
Chavakkad online

ദേശീയ ഗെയിംസ് – ഗോവ ഗോദയിലേക്ക് ചാവക്കാട് കളരിയിൽ നിന്നും പടപുറപ്പാട്

Ft

ചാവക്കാട് : ഒക്ടോബർ 29 നു ഗോവയിൽ ആരംഭിച്ച മുപ്പത്തി ഏഴാംമത്‌ ദേശീയ ഗെയിംസിൽ മത്സര ഇനമായി കളരിപ്പയറ്റും. നവംബർ,7, 8 തിയതികളിലായി കാംപൽ ഓപ്പൺ ഗ്രൗണ്ടിലാണ്  കളരിപ്പയറ്റ് മത്സരങ്ങൾ നടക്കുക. മുപ്പതോളം കളരി അഭ്യാസികൾ അടങ്ങിയ കേരള ടീമിൽ ചാവക്കാട് നിന്നും നാലു പോരാളികൾ.  ചാവക്കാട് വല്ലഭട്ട കളരി സംഘത്തിലെ വിദ്യാർത്ഥികളായ ചാവക്കാട് ബേബി റോഡ് സ്വദേശി മുരളി മകൻ എം എം വിനായക്, ഇരട്ടപ്പുഴ ഗോപാലൻ മകൻ ഒ ജി ഗോകുൽ, പൂക്കുളം കൊമ്പൻ ഷാജി മകൻ കെ എസ് അജീഷ്, വല്ലഭട്ട ദിനേശൻ ഗുരുക്കളുടെ മകൻ  കെ പി ആനന്ദ് എന്നിവരാണ്  ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന ചാവക്കാട്ടുകാർ. തൃശൂർ ജില്ലയിൽ നിന്നും അഞ്ചുപേരാണ് പങ്കെടുക്കുന്നത്.  വി കെ എം കളരിയിലെ വിദ്യാർത്ഥി കുന്നംകുളം ആരുവായ് സ്വദേശി അഭിരാമാണ് അഞ്ചുപേരിൽ ഒരാൾ. 

Jan oushadi

കളരിപ്പയറ്റ് ഒരു മത്സര ഇനമായി ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തുന്നത് ഇതാദ്യമാണ്. അഭിരാം മെയ് പയറ്റ് ഇനത്തിലും വിനായകും ആനന്ദും കെട്ട്കാരി പയറ്റിലും, അജീഷും ഗോകുലം വാൾ പയറ്റ് ഇനങ്ങളിലുമാണ് മത്സരിക്കുന്നത്.

സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡണ്ടും ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറെഷൻ ടെക്‌നിക്കൽ ഒഫീഷ്യലുമായ കെ പി കൃഷ്ണദാസ് ഗുരുക്കൾ തൃശൂർ ജില്ലാ കളരിപയറ്റ് അസോസിയേഷൻ സെക്രട്ടറി ദിനേശൻ ഗുരുക്കൾ എന്നിവരുടെ നേതൃത്വത്തിൽ സംഘം നവംബർ അഞ്ചാം തിയതി ഗോവയിലേക്ക് പുറപ്പെടും.

ഫോട്ടോ : വി കെ എം കളരിയിലെ വിദ്യാർത്ഥി കുന്നംകുളം ആരുവായ് സ്വദേശി അഭിരാം,  വല്ലഭട്ട വിദ്യാർത്ഥികളായ  ഒ ജി ഗോകുൽ, എം എം വിനായക്,  കെ എസ് അജീഷ്, കെ പി ആനന്ദ്

Comments are closed.