mehandi new

ദേശീയ ഗെയിംസ് ജേതാക്കൾക്ക് വല്ലഭട്ട കളരിയിൽ സ്വീകരണം നൽകി

fairy tale

ചാവക്കാട് : ദേശീയ ഗേയിംസിൽ കേരളത്തിന്‌ വേണ്ടി സ്വർണ്ണം നേടിയ കളരി ചാമ്പ്യൻമാരെ ചാവക്കാട് വല്ലഭട്ട കളരി സംഘം സ്വീകരണം നൽകി. നവംബർ 7, 8 തിയതികളിലായി ഗോവ ദേശീയ ഗെയിംസിൽ നടന്ന കളരിപ്പയറ്റ് മത്സരങ്ങളിൽ കേരള ടീമിന്റെ ഭാഗമായി പങ്കെടുത്ത ചാവക്കാട്ടുകാരായ അജീഷ്, ഗോകുൽ, വിനായക്, ആനന്ദ് എന്നിവർ പങ്കെടുത്ത ഇനങ്ങളിലെല്ലാം സ്വർണ്ണം നേടിയിരുന്നു.

വാർഡ്‌ കൗൺസിലർ പ്രമീള അധ്യക്ഷത വഹിച്ചു. കെ. ടി ബാലൻ ഗുരുക്കൾ സ്വാഗതം ആശംസിച്ചു. ശിവദാസൻ മാധ്യമ പ്രവർത്തകൻ ശിവദാസൻ അനുമോദന പ്രസംഗം നടത്തി, ജലീൽ വലയകത്ത് ആശംസകൾ നേർന്നു.  കൗൺസിലർ പ്രമീള ജേതാക്കളെ പൊന്നാട  അണിയിച്ചു. പരേതനായ ഗുരു ശങ്കര നാരായണ മേനോന്റെ പത്നി സൗദാമിനി അമ്മ ഉപഹാര സമർപ്പണം നിർവഹിച്ചു.

planet fashion

Comments are closed.