mehandi new

ദേശീയപാത: കെട്ടിട നിർമ്മാണ ദൂരപരിധിയിൽ ഇളവു നൽകണം – എൻ.എച്ച് ആക്ഷൻ കൗൺസിൽ

fairy tale

planet fashion

ചാവക്കാട്: ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുത്തതിനു ശേഷം വരുന്ന ഭൂമിയിൽ വീടുകളും കെട്ടിടങ്ങളും നിർമ്മിക്കുന്നതിന് ദൂര പരിധിയിൽ ഇളവു നൽകണമെന്ന് എൻ. എച് ആക്ഷൻ കൗൺസിൽ ചാവക്കാട് താലുക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഭൂമി നഷ്ടപ്പെടുന്നവർക്ക് നിർമ്മാണ ദൂരപരിധിയിൽ ഇളവു നൽകുമെന്ന് നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും പല തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങളും ഇല്ലാത്ത ഉത്തരവുകളുടെ പേരിൽ ജനങ്ങളെ മാനസികമായി പീഡിപ്പിക്കുകയാണ്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, റവന്യു വകുപ്പ് മന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, എന്നിവർക്ക് നിവേദനം അയക്കാൻ യോഗം തീരുമാനിച്ചു. എം.പി. ഉസ്മാൻ അണ്ടത്തോട് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഹംസകുട്ടി, സി.ഷറഫുദ്ധീൻ, കമറു പട്ടാളം, പി.കെ. നൂറുദ്ധീൻ ഹാജി എന്നിവർ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.