mehandi new

ദേശീയപാത അധികൃതർ ജനങ്ങളോട് ഒരുവിധ ഉത്തരവാദിത്വവും ഇല്ലാത്തവർ – എം കൃഷ്ണദാസ്

fairy tale
ദേശീയപാത നിർമ്മാണ കോൺട്രാക്ട് കമ്പനിയായ ശിവാലയ കള്ളന്മാരെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് എൻ കെ അക്ബർ എം എൽ എ

ചാവക്കാട് : ദേശീയപാത അധികൃതർ ജനങ്ങളോട് ഒരുവിധ ഉത്തരവാദിത്വവും ഇല്ലാത്തവരാണെന്ന് ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു. തകർന്നു കിടക്കുന്ന  ചാവക്കാട് ചേറ്റുവ ദേശീയപാത സഞ്ചാരയോഗ്യമാക്കുക നാഷണൽ ഹൈവേ അതോറിറ്റിയുടെ അനാസ്ഥ അവസാനിപ്പിക്കുക  എന്നാവശ്യപ്പെട്ട് എൽ ഡി എഫ്   ജനപ്രതിനിധികൾ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ദേശീയപാത നിർമ്മാണ കോൺട്രാക്ട് കമ്പനിയായ ശിവാലയ കള്ളന്മാരെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് എൻ കെ അക്ബർ എം എൽ എ പറഞ്ഞു. എല്ലാവരും ഉറങ്ങിക്കിടക്കുന്ന അർദ്ധരാത്രിയിലാണ് പണികൾ നടത്തുന്നത്. നിലവിലുള്ള സൗകര്യങ്ങൾക്ക് ബദൽ സംവിധാനം ഒരുക്കി മാത്രമേ റോഡ് പണിക്ക് വേണ്ടി അവ നീക്കം ചെയ്യാൻ പാടുള്ളൂ എന്നിരിക്കെ, യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ശിവാലയ കമ്പനി നിർമ്മാണ പ്രവർത്തികൾ നടത്തുന്നതെന്നും എം എൽ എ പറഞ്ഞു. മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു ആദ്ദേഹം.  ചാവക്കാട് തെക്കേ ബൈപാസിൽ നടന്ന ധർണ്ണയിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.  

planet fashion

സി പി ഐ എം ഏരിയ കമ്മിറ്റി സെക്രട്ടറി ടി ടി ശിവദാസൻ,  എൻ. കെ. അക്‌ബർ എം എൽ എ, ഏരിയ കമ്മിറ്റി അംഗങ്ങളായ എച്ച് അക്ബർ, എം ആർ രാധാകൃഷ്ണൻ, മാലിക്കുളം അബ്ബാസ്, നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് സി പി ഐ ലോക്കൽ സെക്രട്ടറി എ എ ശിവദാസൻ,  സി പി ഐ എം ലോക്കൽ സെക്രട്ടറിമാരായ പി എസ് അശോകൻ, എ എ മഹേന്ദ്രൻ എന്നിവർ സമരത്തെ അഭിവാദ്യംചെയ്തു കൊണ്ട് സംസാരിച്ചു. 

Macare 25 mar

Comments are closed.