mehandi banner desktop
Chavakkad online

നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ  ദേശീയ വായന ദിനം ആചരിച്ചു 

Ft

ഒരുമനയൂർ: നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ ദേശീയ വായന ദിനം വിപുലമായി ആഘോഷിച്ചു.സ്കൂൾ ഗായകസംഘത്തിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ പി. എ. ബഷീർ സ്വാഗതപ്രസംഗം നടത്തി. മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവവിദ്യാർത്ഥിയും എഴുത്തുകാരിയുമായ ഫാത്തിമ ഹിബ ഷിബ്‌ലി ദേശീയ വായനാദിനാചരണം ഉദ്ഘാടനം ചെയ്തു. വായന വ്യക്തിത്വ വികസനത്തിനും അറിവിന്റെ വ്യാപനത്തിനും അനിവാര്യമാണെന്നും വിദ്യാർത്ഥികൾ പുസ്തകവായന ജീവിതശൈലിയാക്കണമെന്നും അവർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹനീൻ ഫാത്തിമ കവിത ആലപിച്ചു. മുഖ്യാതിഥിയെ മാനേജരും പ്രിൻസിപ്പലും ചേർന്ന് ആദരിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ബാബു നസീർ, വൈസ് പ്രിൻസിപ്പൽ സി. സന്ധ്യ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഒൻപതാം ക്ലാസ് വിദ്യാർത്ഥി അഹ്മദ് ഷഹീൻ എൻ. എം. വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏഴാം ക്ലാസ് വിദ്യാർത്ഥി ഹിൽമി അബ്ദുൽ ഖാദർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു.പരിപാടിയുടെ ഭാഗമായി വിവിധ ഹൗസുകളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ പങ്കെടുത്ത ക്വിസ് മത്സരവും സംഘടിപ്പിച്ചു. മലയാള വിഭാഗം മേധാവി സിമി പി. എസ്. നന്ദിപ്രസംഗം നടത്തി.

Jan oushadi

Comments are closed.