mehandi banner desktop

പാവറട്ടി പബ്ലിക് ലൈബ്രറിയിൽ ദേശീയ വായനാദിനം ആചരിച്ചു

fairy tale

പാവറട്ടി: പാവറട്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ദേശീയ വായനാദിനം വിപുലമായി ആചരിച്ചു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ തന്റെ പുസ്തകശേഖരത്തിൽ നിന്ന് തിരഞ്ഞെടുത്ത പുസ്തകങ്ങൾ ലൈബ്രറിക്ക് കൈമാറിക്കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.​ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ലെനിൻ തെക്കൂട്ടയിൽ മുഖ്യപ്രഭാഷണം നടത്തി. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പുസ്തകങ്ങളുടെ അനിവാര്യതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.​ലൈബ്രറി പ്രസിഡന്റ് എൻ.ജെ. ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീൻ തെരേസ്, സ്റ്റേബി കൊള്ളന്നൂർ, മെർലി ഷോയ്, ജോജു വി.ജെ. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

planet fashion

Comments are closed.