ഗുരുവായൂർ കുടുംബശ്രീ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂര്‍ : മുനിസിപ്പാലിറ്റി എന്‍യുഎല്‍എം കുടുംബശ്രീയുടെ കീഴില്‍ ജനുവരി ആദ്യവാരം ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു.

ഫീല്‍ഡ് എന്‍ജിനീയര്‍, പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍, ഓട്ടോമോട്ടീവ് സര്‍വ്വീസ് ടെക്‌നീഷ്യന്‍, എസി ഫീല്‍ഡ് ടെക്‌നീഷ്യന്‍, സിഎന്‍സി ഓപ്പറേറ്റര്‍ മോര്‍ണിംഗ്, ക്വാളിറ്റി കണ്‍ട്രോളര്‍ ഇന്‍സ്‌പെക്ടര്‍ ലെവല്‍, അക്കൗണ്ട് എക്‌സിക്യൂട്ടീവ്, ഫാഷന്‍ ഡിസൈനര്‍ തുടങ്ങി നിരവധി കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്.
മുനിസിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്നവരില്‍ ഒരു ലക്ഷത്തിന് താഴെ വരുമാനം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവര്‍ ഫോട്ടോ, സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം എന്‍യുഎല്‍എം ഓഫീസില്‍ ബന്ധപ്പെടുക.
ഫോണ്‍: 9645145197, 9072422944

Comments are closed.