കലോത്സവ നഗരിയിൽ ഫുഡ് കമ്മറ്റിയുടെ പുതിയ തിട്ടൂരങ്ങൾ – ഭക്ഷണം കഴിക്കാനാവാതെ സംഘാടകർ

എടക്കഴിയൂർ : സ്കൂൾ കലോത്സവത്തിൽ പുതിയ ചരിത്രം കുറിച്ച് ഫുഡ് കമ്മിറ്റി. നാളിതുവരെയായി ജില്ലാ ഉപജില്ല സംസ്ഥാന കലോത്സവങ്ങളിൽ സംഘാടകർ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണത്തിന് പ്രത്യേക സൗകര്യം ഒരുക്കി വന്നിരുന്നു. എടക്കഴിയൂർ സീതിസാഹിബ് സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്ന ചാവക്കാട് ഉപജില്ലാ കലോത്സവത്തിലും കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം കഴിക്കാൻ പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു.

എന്നാൽ കലോത്സവത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച ഭക്ഷണത്തിനായി ഗസ്റ്റ് റൂമിൽ എത്തിയ പോഗ്രാം കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള സംഘാടകരെ ഭക്ഷണം നൽകാതെ പറഞ്ഞയക്കുകയായിരുന്നു. ജഡ്ജസ്റ്റിനു മാത്രമാണ് ഭക്ഷണ സൗകര്യമൊരുക്കിയിട്ടുള്ളൂ എന്നും നിങ്ങൾക്ക് വേണമെങ്കിൽ പൊതു പന്തലിൽ പോയി ഭക്ഷണം കഴിക്കാമെന്നുമാണ് പറഞ്ഞത്.
എന്നാൽ വലിയ തിരക്കുള്ള പന്തലിൽ പോയി ക്യൂ നിന്ന് ഭക്ഷണം കഴിക്കാൻ സമയം അനുവദിക്കാത്തതു കൊണ്ട് ഭക്ഷണം കഴിക്കാതെ തിരിച്ചു പോവുകയായിരുന്നു.
കാലങ്ങളായി കലോത്സവങ്ങളിൽ നടന്നുവരുന്ന രീതികൾക്കാണ് ഫുഡ് കമ്മിറ്റി ഏകപക്ഷീയമായി മാറ്റം വരുത്തിയിട്ടുള്ളത്. സംഘാടകർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരെ അതിഥകളായി പരിഗണിച്ച് ഭക്ഷണം കഴിക്കാൻ പ്രത്യേകം ക്ഷണിക്കാറാണ് പതിവ്. എന്നാൽ മാധ്യമ പ്രവർത്തകരെയും ഭക്ഷണ ഹാളിന് മുന്നിൽ തടഞ്ഞു. സംഘടകരിൽ ചിലർ ഗസ്റ്റ് റൂമിൽ കയറി ഭക്ഷണം കഴിച്ചു പ്രതിഷേധിച്ചു. ഫുഡ് കമ്മിറ്റിക്കാർ ജഡ്ജസ്റ്റ് അല്ലാത്ത തങ്ങളുടെ സ്വന്തക്കാർക്കും ഗസ്റ്റ്ഭ റൂമിൽ ക്ഷണം വിളമ്പിയിരുന്നു.


Comments are closed.