mehandi new

തൃശൂർ ജില്ലാ ബീഡി & സിഗാർ വർക്കേഴ്സ് യൂണിയന് പുതിയ നേതൃത്വം

fairy tale

ഗുരുവായൂർ : തൃശൂർ ജില്ലാ ബീഡി & സിഗാർ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) ജില്ലാ സമ്മേളനം സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ എഫ് ഡേവിസ് ഉദ്ഘാടനം ചെയ്തു. സഖാവ് കെ വി പീതംബരൻ നഗറിൽ (ഗുരുവായൂർ എ കെ ജി സദനം ) നടന്ന സമ്മേളനത്തിൽ എ വി താഹിറ അധ്യക്ഷത വഹിച്ചു.

planet fashion

എൻ കെ അക്ബർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വി ടി സന്ധ്യ രക്തസാക്ഷി പ്രേമേയവും കെ എം അലി അനുശോചനപ്രേമേയവും അവതരിപ്പിച്ചു.
കെ എച്ച് സലാം സ്വഗതവും ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ യു കെ മണി സഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി എ എം മജീദ് പ്രസിഡന്റ്‌, എൻ കെ അക്ബർ ജനറൽ സെക്രട്ടറി. വൈസ് പ്രസിഡന്റ്‌മാരായി ഭാനു തൈക്കാട്, കെ എച്ച് സലാം. സെക്രട്ടറിമാരായി കെ എം അലി, വസന്തവേണു. ട്രഷറർ യു കെ മണി യെയും പതിമൂന്ന് അംഗ ജില്ലാ കമ്മറ്റിയെയും സമ്മേളനം തിരെഞ്ഞെടുത്തു.

Comments are closed.