എടക്കഴിയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ എനോറ യു എ ഇ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ
ദുബായ് : തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ എടക്കഴിയൂര്‍ നോണ്‍ റെസിഡന്‍സ് അസോസിയേഷന്‍ യുഎഇ ക്ക് (ENORA – UAE) പുതിയ ഭാരവാഹികൾ. ദുബൈ അല്‍ഗര്‍ഹൂദിലെ ബ്ലൂസിറ്റി റസ്റ്റോറന്റില്‍ വെച്ചു ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡണ്ട് ഷാജി എം. അലി അധ്യക്ഷത വഹിച്ചു.
2025-26 വര്‍ഷത്തെ ഭാരവാഹികൾ പ്രസിഡന്റ് ഷാജി എം. അലി, ജനറല്‍ സെക്രട്ടറി മനാഫ് പാറയിൽ, ട്രഷറര്‍ ആയി സുബിന്‍ മത്രംകോട്ട്, രക്ഷാധികാരി ഉമ്മര്‍ കുഞ്ഞിമോൻ, ഉപദേശകസമിതി അംഗങ്ങളായി റസാക്ക് അമ്പലത്ത്, അബ്ദുള്‍ഖാദര്‍, ബൈജു പുളിക്കുന്നത്ത്, ജമാല്‍ മനയത്ത്, റിയാസ് അബൂബക്കര്‍, ഫൈസല്‍ ബീരാന്‍, ഷെക്കീര്‍ വടക്കൂട്ട് എന്നിവരെയും, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് ഭാരവാഹികളായി അബ്ദുല്‍ സമദ്, ഫിറോസ് മതാര്‍, റഷീദ് ടി. പി (വൈസ് പ്രസിഡന്റ്മാര്‍), ജംഷീര്‍ ഹംസ, അനസ് ടിഎം, അമീര്‍ (ജോയന്‍റ് സെക്രട്ടറിമാര്‍), ശഹാബ്, മന്‍സൂര്‍ കല്ലുവളപ്പില്‍ ((അസി. ട്രെഷറര്‍മാര്‍), ജലീല്‍ പി, മന്‍സൂര്‍ മുഹമ്മദ്, ഷിബു (ആര്‍ട്സ് & സ്പോര്‍ട്സ് കണ്‍വീനര്‍മാര്‍), സലിം മനയത്ത്, ഫര്‍ഷാദ്, അന്‍സര്‍ കളത്തില്‍ (മീഡിയ/ഐടി), കാസിം, ശ്രീലാല്‍, ശനീബ്, മെഹറൂഫ്, ഫറൂഖ് അബ്ദുല്ല, നസീര്‍ പി.ടി, ജിയാസ്, ഷെജീബ്, നദീം, കബീര്‍, മുസ്തഫ, നജീബ്, റാഷിദ്, നിഷാദ് മനയത്ത്, ഹസ്സന്‍, സാദിഖ് അലി, നഫീസ് ചിപ്പു, റമീസ് റക്സ്, നിസാർ കാട്ടിപ്പറമ്പന്‍ എന്നിവരെയും തിരെഞ്ഞെടുത്തു.
ജനറല്‍ സെക്രട്ടറി അബ്ദുല്‍ സമദ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സുബിന്‍ മത്രംകോട്ട് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
Comments are closed.