Header

നാളെ മുതൽ പുതിയ സിസ്റ്റം : ചാവക്കാട് ഒൻപതും ഗുരുവായൂരിൽ രണ്ടും വാർഡുകൾ അതിതീവ്ര ലോക്ഡൗൺ നിയന്ത്രണത്തിൽ

ചാവക്കാട് : ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് നാളെ മുതൽ പുതിയ സിസ്റ്റം നിലവിൽ വരും. നിയന്ത്രണങ്ങൾ നിശ്ചയിക്കുന്നതിനു കോവിഡ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് മാനദണ്ഡമാക്കിവന്ന സിസ്റ്റം മാറ്റി.
ടി പി ആറി നൊപ്പം ആയിരം പേരിൽ എത്രപേർക്ക് പുതുതായി കോവിഡ് പോസറ്റിവ് ആയി എന്നത് പരിഗണിച്ചായിരിക്കും നിയന്ത്രണങ്ങൾ നിശ്ചയിക്കുക. ആയിരം പേരിൽ പത്തിൽ കൂടുതൽ പേർക്ക് കോവിഡ് പോസറ്റിവ് ആയാൽ അവിടെ ട്രിപ്പിൾ ലോക്ക് നിയന്ത്രണം നടപ്പിലാക്കും. വാർഡ്‌ അടിസ്ഥാനത്തിൽ ആയിരിക്കും നിയന്ത്രണം. കോവിഡ് പോസറ്റീവ് ആയവരുടെ എണ്ണം ആയിരം കൊണ്ട് ഗുണിച്ച്‌ വാർഡിലെ ആകെ ജനസംഖ്യ കൊണ്ട് ഹരിച്ചാണ് ഇൻഫെക്ഷൻ പോപുലേഷൻ റേഷ്യോ കണക്കാക്കുന്നത്.

എല്ലാ ബുധനാഴ്ചകളിലും വീക്കിലി ഇൻഫെക്ഷൻ പോപ്പുലഷൻ റേഷ്യോ(WIPR) ജില്ലാ ഭരണകൂടം പ്രസിദ്ധീകരിക്കും.

നാളെ മുതൽ പുതിയ സിസ്റ്റം നടപ്പിലാക്കുന്നതിനെ തുടർന്ന് ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ അനുസരിച്ചു ചാവക്കാട് നഗരസഭയിൽ ഒൻപത് വാർഡുകൾ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണത്തിലാകും.

ചാവക്കാട് നഗരസഭയിലെ വാർഡ്‌ രണ്ട് ഗ്രാമക്കുളം, വാർഡ്‌ ആറ് പുന്ന സൗത്ത്, വാർഡ്‌ ഇരുപത്തിരണ്ട് മടെകടവ്, വാർഡ്‌ ഇരുപത്തിമൂന്ന് ബ്ലാങ്ങാട് ബീച്ച്, വാർഡ്‌ ഇരുപതിനാല് ദ്വാരക ബീച്ച്, വാർഡ്‌ ഇരുപത്തിയഞ്ച് പുളിച്ചിറക്കെട്ട് വെസ്റ്റ്, വാർഡ്‌ ഇരുപത്തിയെട്ട് പുത്തൻകടപ്പുറം സൗത്ത്, വാർഡ്‌ മുപ്പത് പുതിയറ, വാർഡ്‌ മുപ്പതിയൊന്ന് തിരുവത്ര എന്നിവിടങ്ങളിൽ നാളെമുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വരും.

ഗുരുവായൂർ നഗരസഭയിലെ വാർഡ്‌ ഒൻപത് വിളക്കാട്ടുപാടം, വാർഡ്‌ പതിനെട്ട് ഗുരുപവനപുരി എന്നിവിടങ്ങളിൽ നാളെ മുതൽ ഒരാഴ്ചക്കാലത്തേക്ക് ട്രിപ്പിൾലോക്ക് ഡൗൺ നിലവിൽ വരും.

thahani steels

Comments are closed.