mehandi new

പുതിയ ടവർ സ്ഥാപിച്ചു – പേരകം മേഖലയിൽ ഇനി തടസ്സമില്ലാത്ത മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ

fairy tale

planet fashion

ഗുരുവായൂർ: പേരകം മേഖലയിൽ മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ ഇനി തടസ്സം കൂടാതെ ലഭിക്കും. എയർടെൽ കമ്പനിയും ഇൻഡസ് ടവർ കമ്പനിയും ചേർന്ന് പുതിയ ടവർ സ്ഥാപിച്ചു. ഏറെക്കാലമായി വേണ്ടവിധം സിഗ്നൽ ലഭിക്കാത്ത പ്രദേശത്താണ് പുതിയ മൊബൈൽ ടവർ സ്ഥാപിച്ചത്. ഇതോടെ മേഖലയിലെ മൊബൈൽ ഫോൺ ഇന്റർനെറ്റ് സേവനങ്ങൾക്ക് നേരിട്ടിരുന്ന തടസ്സങ്ങൾക്ക് പരിഹാരമാകും.

ഗുരുവായൂർ മുനിസിപ്പാലിറ്റി മുപ്പത്തിയൊമ്പതാം വാർഡ് കൗൺസിലർ അഭിലാഷ് എ വി ടവർ ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലർ സന്തോഷ്‌ ഗുരുവായൂർ, എയർടെൽ ഏരിയ മാനേജർ റിനാഷ്, പൊതുപ്രവർത്തകനായ ജോർജ് ചെമ്മണ്ണൂർ. സ്ഥലം ഉടമ അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Ma care dec ad

Comments are closed.