mehandi new

News impact – മണിക്കൂറുകൾക്കകം വഴിയിലെ തടസ്സം നീക്കി ദേശീയപാത അധികൃതർ

fairy tale

planet fashion

എടക്കഴിയൂർ : എടക്കഴിയൂർ ആറാം കല്ലിലെ നിസ്കാരപള്ളിക്ക് എതിർവശമായി ദേശീയപാതയുടെ കിഴക്ക് വശം താമസിക്കുന്ന മൂന്നു വീടുകളിലേക്കുള്ള സ്വകാര്യ വഴി പൂർണ്ണമായും തടസ്സപ്പെടുത്തി മെറ്റൽ ലോഡ് ഇറക്കിയത് നീക്കം ചെയ്തു.

ഇന്ന് പുലർച്ചെ വിവിധ ആവശ്യങ്ങൾക്കായി വീട്ടിൽ നിന്നും വാഹനവുമായി ഇറങ്ങിയവരാണ് റോഡിന്റെ പ്രവേശന ഭാഗത്ത്‌ മെറ്റൽ കൂമ്പാരം കണ്ടത്. ഇരു ചക്രവാഹനം പോലും കടന്നു പോകാൻ പറ്റാത്ത രീതിയിലാണ് ഇവിടെ മെറ്റൽ ഇറക്കിയിരുന്നത്. ചാവക്കാട്ഓൺലൈൻ നൽകിയ വാർത്ത ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽ പെടുകയും രാവിലെ പത്തുമണിയോടെ വഴിലെ മെറ്റൽ മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്തു. .

ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾക്കാവശ്യമായ മെറ്റൽ സ്വകാര്യ വഴി തടസ്സപ്പെടുത്തി ഇറക്കിയത്. എന്തിന്റെ പേരിലായാലും ഗതാഗത സ്വാതന്ത്ര്യം ഹനിക്കുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്ന നിലപാടിൽ നാട്ടുകാർ രംഗത്തെത്തിയിരുന്നു.

Macare 25 mar

Comments are closed.