mehandi new

ആറാം കല്ലിൽ സ്വകാര്യ വഴി തടഞ്ഞു ദേശീയപാത വികസന പ്രവർത്തനങ്ങൾ – പുറത്ത് കടക്കാനാവാതെ മൂന്നു കുടുംബങ്ങൾ

fairy tale

എടക്കഴിയൂർ : ആറാം കല്ലിൽ സ്വകാര്യ വഴി തടഞ്ഞു ദേശീയപാത വികസന പ്രവർത്തനങ്ങൾ. വാഹനവുമായി പുറത്ത് കടക്കാനാവാതെ മൂന്നു കുടുംബങ്ങൾ. എടക്കഴിയൂർ ആറാം കല്ലിലെ നിസ്കാരപള്ളിക്ക് എതിർവശമായി ദേശീയപാതയുടെ കിഴക്ക് വശം താമസിക്കുന്ന മൂന്നു വീടുകളിലേക്കുള്ള സ്വകാര്യ വഴിയിലാണ് വഴി പൂർണ്ണമായും തടസ്സപ്പെടുത്തി മെറ്റൽ ലോഡ് ഇറക്കിയിട്ടുള്ളത്.

Mss conference ad poster

ഇന്ന് പുലർച്ചെ വിവിധ ആവശ്യങ്ങൾക്കായി വീട്ടിൽ നിന്നും വാഹനവുമായി ഇറങ്ങിയവരാണ് റോഡിന്റെ പ്രവേശന ഭാഗത്ത്‌ മെറ്റൽ കൂമ്പാരം കണ്ടത്. ഇരു ചക്രവാഹനം പോലും കടന്നു പോകാൻ പറ്റാത്ത രീതിയിലാണ് ഇവിടെ മെറ്റൽ ഇറക്കിയിട്ടുള്ളത്. പ്രായം ചെന്നവരും ഹൃദയരോഗ ചികിത്സയിൽ കഴിയുന്നവരും ഇവിടത്തെ വീടുകളിലുണ്ട്.

ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾക്കാവശ്യമായ മെറ്റൽ സ്വകാര്യ വഴി തടസ്സപ്പെടുത്തി ഇറക്കിയിട്ടുള്ളത്. എന്തിന്റെ പേരിലായാലും ഗതാഗത സ്വാതന്ത്ര്യം ഹനിക്കുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്നു നാട്ടുകാർ പറഞ്ഞു.

planet fashion

Comments are closed.