mehandi new

നിയമങ്ങൾക്ക് പുല്ല് വില – എൻ.എച്ച് അക്ഷൻ കൗൺസിൽ റാലിയും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു

fairy tale

ചാവക്കാട്: പുനരധിവാസവും നഷ്ടപരിഹാരവും മുൻകൂർ ഉറപ്പാക്കണമെന്ന 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമവും
പരിസ്ഥിതി ആഘാത പഠനം നടത്തി മന്ത്രാലത്തിന്റെ മുൻകൂർ അനുമതി ലഭിക്കാതെ നടപടികൾ പാടില്ലെന്ന സുപ്രീം കോടതി വിധിയും ലംഘിച്ചു മുന്നോട്ട് പോകുന്ന ദേശീയ പാത അധികൃതരുടെ അന്യായ കുടിയൊഴിപ്പിക്കൽ നടപടികൾക്കെതിരെ എൻ.എച്ച് ആക്ഷൻ കൗൺസിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റാലിയും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു.

ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന കൂട്ടായ്മ ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

ജനലക്ഷങ്ങളെ കുടിയിറക്കുന്ന നടപടി സർക്കാർ പുന: പരിശോധിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. ആക്ഷൻ കൗൺസിൽമണ്ഡലം ചെയർമാൻ വി.സിദ്ദീഖ് ഹാജി അധ്യക്ഷതവഹിച്ചു. ജില്ല കൺവീനർ സി കെ ശിവദാസൻ വിഷയവതരണം നടത്തി. സി.എച്ച് റഷീദ് (മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി), കെ.വി.ഷാനവാസ് , ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡണ്ട് ), കെ. കെ.ഹംസകുട്ടി (പ്രവാസി ആക്ഷൻ കൗൺസിൽ ചെയർമാൻ), തോമസ് ചിറമ്മൽ (പ്രസിഡന്റ്, കേരള കോൺഗ്രസ് ജോസഫ് ഗുരുവായൂർ മണ്ഡലം ), അശ്റഫ് വടക്കൂട്ട് (എസ്ഡിപിഐ ജില്ല കമ്മിറ്റി അംഗം), അഹമ്മദ് ഖാൻ (ജില്ല സെക്രട്ടറി പി ഡി പി), എം. കുമാർ (ജനകീയ പ്രതിരോധ സമിതി ), സി.വി. പ്രേംരാജ് (എസ് യു സി ഐ),
ടി.എസ്. നിസാബ് കൈപ്പമംഗലം, സി.ആർ ഉണ്ണികൃഷ്ണൻ, കമറുദീൻ പട്ടാളം, കെ എ .സുകുമാരൻ, പി.കെ. നൂറുദ്ധീൻ എന്നിവർ സംസാരിച്ചു.

സി. ഷറഫുദ്ധീൻ സ്വാഗതവും, എം.പി. ഉസ്മാൻ നന്ദിയും പറഞ്ഞു.

Royal footwear

Comments are closed.