വടക്കേക്കാട് മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ 9 പേർക്ക് കോവിഡ്

വടക്കേക്കാട്: പഞ്ചായത്തിൽ പ്രദേശിക മാധ്യമ പ്രവർത്തകനടക്കം 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആർ.റ്റി.പി.സി.ആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്കാണ് പരിശോധന നടത്തിയത്. ജനങ്ങളുമായി കൂടുതൽ സമ്പർക്കമുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.
നിലവിൽ പഞ്ചായത്തിൽ 15 പേർക്കാണ് രോഗമുണ്ടായിരുന്നത് ഇപ്പോൾ അത് 24 പേർ ആയിട്ടുണ്ട്.

Comments are closed.