mehandi new

ഒരുമനയൂരും ചാവക്കാടും ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു

fairy tale

ചാവക്കാട്: ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് വിജിത സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ കയ്യുമ്മു ടീച്ചർ അധ്യക്ഷത വഹിച്ചു.ഒരുമനയൂർ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വി രവീന്ദ്രൻ, ആരോഗ്യ വിദ്യഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫിലോമിന ടീച്ചർ, ഹസീന അൻവർ, നഷ്‌റ മുഹമ്മദ്‌, സിന്ധു അശോകൻ, നസീർ മൂപ്പിൽ, ആരിഫ ജൂഫൈർ, ബിന്ദു ചന്ദ്രൻ, കെ. ജെ ചാക്കോ. എന്നിവരും, ബ്ലോക്ക്‌ മെമ്പർ ഷൈനി ഷാജി, കാർഷിക വികസന സമിതി അംഗങ്ങളും, കർഷക സുഹൃത്തുക്കളും, പഞ്ചായത്ത്‌ സ്റ്റാഫ്‌, കൃഷി ഭവൻ സ്റ്റാഫ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഞാറ്റുവേല ചന്തയിൽ ചൊവ്വന്നൂർ അഗ്രോ സർവ്വീസ് സെന്ററിന്റെയും തനിമ ആഴ്ച്ച ചന്തയുടെയും ഉത്പന്നങ്ങൾ വില്പനക്ക്‌ വെച്ചിരുന്നു.

planet fashion

ചാവക്കാട് നഗരസഭ കൃഷിഭവൻ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും കർഷക സഭയയും എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്‌ അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് അസസ്റ്റന്റ് ഡയറക്ടർ സബീനാ പരീദ് വിഷയാവതരണം നടത്തി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ മുഹമ്മദ് അൻവർ, പ്രസന്നാ രണദിവേ, കൗൺസിലർമാരായ പി കെ രാധാകൃഷ്ണൻ, കെ വി ഷാനവാസ്, കെ പി രഞ്ചിത്ത് കുമാർ, ശ്രീജി സുഭാഷ്, സ്മൃതി മനോജ്, അക്ബർ കോന്നോത്ത് എന്നിവർ സംസാരിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷാഹിന സലിം സ്വാഗതവും ചാവക്കാട് നഗരസഭാ കൃഷി ഫീൽഡ് ആഫീസർ അനിറോസ് നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.