mehandi new

നാടിനെ സുന്ദരമാക്കാൻ കുട്ടികൾക്ക് കഴിയും, ആത്മാർത്ഥമായി ശ്രമിക്കണമെന്ന് എൻ കെ അക്ബർ എം എൽ എ

fairy tale

ചാവക്കാട് : മാലിന്യ മുക്തം നവകേരളം  ക്യാമ്പയിന്റെ ഭാഗമായി കുട്ടികളിൽ ശുചിത്വ ബോധം സൃഷടിക്കുന്നതിന്റെയും, പരിസര- ശുചീകരണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ ഹരിതസഭയുടെ ഉദ്ഘാടനം ഗുരുവായൂർ എംഎൽഎ  എൻ കെ അക്ബർ നിർവഹിച്ചു. നമ്മുടെ നാടിനെ സുന്ദരമാക്കുന്നതിൽ കുട്ടികൾക്ക് വളരെയേറെ സംഭാവനകൾ നൽകുവാൻ സാധിക്കുമെന്നും, അതിനായി കുട്ടികൾ ആത്മാർത്ഥമായി പരിശ്രമിക്കണമെന്നും എംഎൽഎ എൻ കെ അക്ബർ കുട്ടികളോട് ആവശ്യപ്പെട്ടു. നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് സ്വാഗതം ആശംസിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരസമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ വിവിധ സ്കൂളിനെ പ്രതിനിധീകരിച്ച് എത്തിയ അധ്യാപകരും, വിദ്യാർത്ഥികളും, ഹരിത കർമ്മ സേന അംഗങ്ങളും ഹരിത സഭയിൽ പങ്കെടുത്തു. 

കുട്ടികൾ അവർ പഠിക്കുന്ന സ്കൂളിന്റെ ശുചിത്വ നിലവാരത്തെ സംബന്ധിച്ചും. പരിസര ശുചിത്വം ഉറപ്പാക്കുന്നതിനോട് അനുബന്ധിച്ച് നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിത കർമ്മ സേനയ്ക്ക് അജൈവ മാലിന്യം  കൈമാറുന്നതിൽ  100% പങ്കാളിത്തം ഉറപ്പാക്കിയ വാർഡുകളിലെ കൗൺസിലർമാരായ ഷീജ പ്രശാന്ത്,   ഷാഹിന സലീം,  പ്രസന രണദീവെ,  കെ വി സത്താർ, അഡ്വ. മുഹമ്മദ് അൻവർ എ വി,  രഞ്ജിത്ത് കുമാർ, പ്രിയ മനോഹരൻ,  അക്ബർ കോനോത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൂടാതെ പരിസരം വൃത്തിയാക്കി സൂക്ഷിക്കുന്നതിൽ മാതൃകകാപരമായ പ്രവർത്തനം  കാഴ്ചവയ്ക്കുന്നവർക്കുള്ള സ്വച്ച് ചാമ്പ്യൻ പുരസ്കാരം ഒമ്പതാം വാർഡിലെ വലിയകത്ത് ഉമ്മർ കുഞ്ഞിനും, 22 ആം വാർഡിൽ താമസിക്കുന്ന  ചക്കനാത്ത് വീട്ടിൽ പ്രസാദിനും നൽകി ആദരിച്ചു.

planet fashion

Comments are closed.