Header

ബെഡില്ല – അവശനായ കോവിഡ് രോഗിക്ക് ആമ്പുലൻസിൽ തന്നെ ചികിത്സ നൽകി – സംഭവം നടന്നത് ചാവക്കാട്

ചാവക്കാട് : ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയെ കിടത്തി ചികിത്സിക്കാൻ മേഖലയിലെ ആശുപത്രികളിൽ ഒരു ബെഡ്ഡു പോലും നിലവിൽ ഒഴിവില്ല.

കോവിഡ് ബാധിച്ച് അവശനിലയിലായ എഴുപതുകാരനെ കയറ്റിയ ആമ്പുലൻസ് ആശുപത്രികളിൽ സൗകര്യമില്ലാതെ കറങ്ങി.

മറ്റൊരു വഴിയും ഇല്ലാതായതോടെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ രോഗിയെ ആമ്പുലൻസിൽ തന്നെ കിടത്തി മരുന്നുകൾ കുത്തിവെക്കുകയും ട്രിപ്പ് നൽകുകയും ചെയ്തു.

മണിക്കൂറുകൾക്ക് ശേഷം ട്രിപ്പ് കയറ്റി ക്കഴിഞ്ഞതിനെ തുടർന്ന് തിരുവത്ര സ്വദേശിയായ രോഗിയെ ആമ്പുലൻസ് വളണ്ടിയേഴ്‌സ് വീട്ടിലെത്തിച്ചു. എഴുപതുക്കാരനെ കൂടാതെ മൂന്ന് പേർക്ക് കൂടെ ഈ വീട്ടിൽ കോവിഡ് ഉണ്ട്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. വൈകുന്നേരം ആറുമണി വരെ രോഗി ആമ്പുലൻസിൽ കഴിഞ്ഞു.

ഗുരുവായൂർ സിവിൽ ഡിഫൻസ് വളണ്ടിയർമാരാണ് രോഗിയെ ചാവക്കാട് കൺസോൾ ആമ്പുലൻസിൽ പരിചരിച്ചത്.

thahani steels

Comments are closed.