mehandi new

അഞ്ച് വര്‍ഷത്തിനകം സംസ്ഥാനത്ത് എല്ലാവര്‍ക്കും വീട് -മന്ത്രി മൊയ്തീന്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : എല്ലാവര്‍ക്കും ഭവനമെന്ന പദ്ധതി അഞ്ച് വര്‍ഷംകൊണ്ട് സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ചാവക്കാട് നഗരസഭയില്‍ ‘എല്ലാവര്‍ക്കും ഭവനം പദ്ധതി’യുടെ ഒന്നാംഘട്ട ധനസഹായ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ചാവക്കാട് ബീച്ച് സൗന്ദര്യവത്കരണത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനം തുടങ്ങുന്നതിനായി സംസ്ഥാന ബജറ്റിന് പുറമേ വിഹിതം അനുവദിക്കും. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി.
ഭവനരഹിതരായവര്‍ക്ക് ഭവനം എന്ന ലക്ഷ്യത്തോടെ രൂപം നല്‍കിയ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാന്‍ മന്ത്രി ആവാസ് യോജന (പി.എം.എ.വൈ.)യില്‍ ഉള്‍പ്പെടുത്തിയാണ് സഹായധനം വിതരണം ചെയ്യുന്നത്.
നഗരസഭയില്‍ പദ്ധതിക്കായി സര്‍വേ നടത്തിയതില്‍ സ്വന്തമായി ഭൂമി ഉള്ളവരും എന്നാല്‍, ഭവനരഹിതരുമായ 355 പേരെയാണ് ഒന്നാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കുള്ള ആദ്യഘട്ട ധനസഹായത്തിന്റെ വിതരണോദ്ഘാടനമാണ് മന്ത്രി നടത്തിയത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഭവനനിര്‍മാണ പദ്ധതി നടപ്പിലാക്കുന്നത്.
നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, കെ എച്ച് സലാം, എ സി ആനന്ദന്‍, എ എ മഹേന്ദ്രന്‍, സഫൂറ ബക്കര്‍, എം ബി രാജലക്ഷ്മി, കെ കെ കാര്‍ത്ത്യായനി, എം കെ ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.