മരുന്നില്ല ജീവനക്കാരില്ല – അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് യുഡിഎഫ് മാർച്ചും ധർണ്ണയും നടത്തി

പുന്നയൂർക്കുളം: അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യുഡിഎഫ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എ.എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, ആശുപത്രിയിലെ കെട്ടിടങ്ങളുടെ ചോർച്ചക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി. ബാബു അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മൊയ്തുണ്ണി, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മന്ദലാംകുന്ന് മുഹമ്മദുണ്ണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബുതാഹിർ, കെ. എച്ച് ആബിദ്, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എൻ.ആർ.ഗഫൂർ, പി. രാജൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റഹീസ്, ഹുസൈൻ വലിയകത്ത് തുടങ്ങിയവർ സംസാരിച്ചു.
അണ്ടത്തോട് സെന്ററിൽ നിന്ന് ആരംഭിച്ച മാർച്ചിന് വി. മയിൻകുട്ടി, സലീൽ അറക്കൽ, അബു മാലിക്കുളം, അഷ്‌കർ അറക്കൽ, സി.എം. ഗഫൂർ, ടി.എം. ഇല്യാസ്, ബക്കർ, ലിയാക്കത്ത്, പ്രിയേഷ്, ടി.കെ. കെബീർ, മയിൻ, ഷംസു, അബ്ദുറസാഖ്, ഷാഹിദ്, അമീൻ തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.