ഇനി ദിവസങ്ങളുടെ കാത്തിരിപ്പില്ല – ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കോവിഡ് പരിശോധനക്ക് ട്രൂനാറ്റ് സംവിധാനം

ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രിയിൽ അത്യാധുനിക കോവിഡ് പരിശോധന സംവിധാനം ആരംഭിച്ചു.

ചാവക്കാട് സ്റ്റേഷൻ ഹൌസ് ഓഫീസർ അനിൽ ടി മേപ്പള്ളി ട്രൂനാറ്റ് മെഷീൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. പി കെ ശ്രീജ അധ്യക്ഷത വഹിച്ചു.
കോവിഡ് പരിശോധനാ ഫലം മണിക്കൂറുകൾക്കകം ലഭ്യമാക്കുന്ന സംവിധാനമാണ് ട്രൂനാറ്റ് മെഷീൻ. അടിയന്തിര ശാസ്ത്രക്രിയകൾക്കും, മൃതദേഹത്തിന്റെ കോവിഡ് ഫലം അറിയുന്നതിനും ഇനി ദിവസങ്ങളുടെ കാത്തിരിപ്പില്ല.
ആർ എം ഒ. ഡോ ജോബിൻ രാജ്, ഹെൽത്ത് ഇൻസ്‌പെക്ടർ അജയ് കുമാർ സി വി, നഴ്‌സിംഗ് സൂപ്രണ്ട് എസ് ലാലി, ലാബ് ഇൻചാർജ് ഷൈല വി എസ്, പി ആർ ഒ അശ്വതി തിലക് എന്നിവർ സംസാരിച്ചു.

Comments are closed.